![search icon](https://www.reporterlive.com/assets/images/icons/search.png)
കൊച്ചി : നഗരത്തിൽ നാളെ 'നോ ഹോൺ ഡേ'. അമിതമായി ഹോൺ മുഴക്കുന്നതിനെ തുടർന്നുള്ള ശബ്ദ മലിനീകരണത്തെയും ആരോഗ്യപ്രശ്നങ്ങളെയും പറ്റി അവബോധം സൃഷ്ടിക്കാനും നിരോധിത മേഖലകളിൽ ഹോൺ മുഴക്കുന്നവർക്ക് എതിരെ കർശന നടപടി സ്വീകരിക്കുന്നതിനുമാണ് സിറ്റി പൊലീസ് കമ്മീഷണറേറ്റിന്റെ പരിധിയിൽ ഹോൺ വിരുദ്ധ ദിനം ആചരിക്കുന്നത്.
സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യയുടെ നിർദ്ദേശപ്രകാരമാണ് പരിപാടി. 'നോ ഹോൺ ഡേ'യുടെ ഭാഗമായി പ്രത്യേക വാഹന പരിശോധനകൾ നടത്തും. ബസ് സ്റ്റാൻഡ്, ഓട്ടോ സ്റ്റാൻഡ് എന്നിവ കേന്ദ്രീകരിച്ചു ബോധവൽക്കരണം നടത്തും. നഗര പരിധിയിൽ നിശബ്ദ മേഖലകളായി പ്രഖ്യാപിച്ചിട്ടുള്ള ആശുപത്രികൾ, ആരാധനാലയങ്ങൾ, സ്കൂളുകൾ, കോടതികൾ എന്നിവയുടെ പരിസരങ്ങളിൽ ഹോൺ മുഴക്കുന്ന ഡ്രൈവർമാർക്കെതിരെ കർശന നടപടി സ്വീകരിക്കും.
Content Highlight : 'No Horn Day'; Tomorrow is anti-horn day in Kochi city