![search icon](https://www.reporterlive.com/assets/images/icons/search.png)
കൊച്ചി: അത്യാവശ്യമായി ഒരാളെ വിളിക്കാനെന്ന് പറഞ്ഞ് വാങ്ങിയ ശേഷം മൊബൈല്‍ ഫോണുമായി കടന്നുകളഞ്ഞ യുവാവ് പിടിയില്‍. വാളകം കുന്നാക്കല്‍ കണ്ണൂണത്ത് വീട്ടില്‍ ബൈജോ ബാബു (26) വിനെയാണ് മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. മൂവാറ്റുപുഴയില്‍ പ്രവര്‍ത്തിക്കുന്ന മരിയ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ഓഫീസില്‍ പകല്‍ 11.30ന് ആണ് സംഭവം.
വിളിക്കാനെന്ന് പറഞ്ഞ് ഫോണ്‍ വാങ്ങിയ ശേഷം കബളിപ്പിച്ച് കടന്നു കളയുകയായിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ കെഎസ്ആര്‍ടിസി സ്റ്റാന്റ് പരിസരത്ത് നിന്ന് പ്രതിയെ പിടികൂടുകയായിരുന്നു. ഫോണും കണ്ടെടുത്തു. ഇന്‍സ്‌പെക്ടര്‍ ബേസില്‍ തോമസിന്റെ നേതൃത്വത്തില്‍ എസ്‌ഐ കെ കെ രാജേഷ്, എഎസ്‌ഐ വി എം ജമാല്‍, സി പി ഒ മാരായ രഞ്ജിഷ്, ഫൈസല്‍ എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.
Content Highlights: Police arrest mobile phone thief in Kochi