കോതമം​ഗലത്ത് പുഴയിൽ അജ്ഞാത മൃതദേഹം ഒഴുകിയെത്തിയ നിലയിൽ

അറുപത് വയസിന് മുകളിൽ പ്രായം തോന്നിക്കുന്ന മൃതദേഹമാണ് കണ്ടെത്തിയത്

dot image

എറണാകുളം : എറണാകുളം കോതമംഗലത്തിന് സമീപമുള്ള പുഴയിൽ അജ്ഞാത മൃതദേഹം ഒഴുകിയെത്തി. ഇഞ്ചത്തൊട്ടിയിൽ തൂക്കുപാലത്തിനു താഴെയുള്ള പുഴയിലാണ് അജ്ഞാത മൃതദേഹം കണ്ടെത്തിയത്. അറുപത് വയസിന് മുകളിൽ പ്രായം തോന്നിക്കുന്ന മൃതദേഹം ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് പുഴയിൽ ഒഴുകിയെത്തിയ നിലയിൽ കണ്ടെത്തിയത്.

കോതമംഗലം പൊലീസ് സ്ഥലത്തെത്തി മൃതദേഹം വൈകിട്ടോടെ കരയ്ക്ക് അടുപ്പിച്ച് പരിശോധന നടത്തി. തുടർന്ന് തിരിച്ചറിയാൻ കഴിയാത്ത മൃതദേഹം കോതമംഗലം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.

content highlights : An unidentified body was found floating in the river in Kothamangalam

dot image
To advertise here,contact us
dot image