
കൊച്ചി: തെങ്ങുവെട്ടുന്നതിനിടെ മെഷീൻ കഴുത്തിൽ കൊണ്ട് തൊഴിലാളി മരിച്ചു. കാക്കനാട് സ്വദേശി രവീന്ദ്രനാഥാണ് മരിച്ചത്. എറണാകുളം ചേരാനല്ലൂരിലാണ് അപകടമുണ്ടായത്. ഓലകൾ കട്ട് ചെയ്ത ശേഷം തെങ്ങ് മുറിച്ചപ്പോൾ ഇലക്ട്രിക് കട്ടർ കഴുത്തിൽ കൊള്ളുകയായിരുന്നു.
തെങ്ങിൽ തൂങ്ങി കിടന്ന് ചോര വാർന്നാണ് മരണം സംഭവിച്ചത്. ഫയർഫോഴ്സ് സ്ഥലത്തെത്തി ഇറക്കാൻ ശ്രമിച്ചെങ്കിലും ലാഡറിന് ബാലൻസ് കിട്ടിയില്ല. സമീപവാസികളുടെ സഹായത്തോടെ സ്കാഫോൾഡ് ഉപയോഗിച്ചാണ് ഫയർഫോഴ്സ് മൃതദേഹം താഴെ ഇറക്കിയത്.
Content Highlights: Laborer died in Ernakulam