
കൊച്ചി : കൊച്ചിയിൽ രാജ്യാന്തര തപാൽ വഴി വന്ന ലഹരിമരുന്ന് പിടികൂടി എക്സൈസ്. കൊച്ചി കാരിക്കാമുറിക്ക് സമീപത്ത് നിന്നാണ് 10.400 ഗ്രാം എംഡിഎംഎ എക്സൈസ് പിടിച്ചെടുത്തത്. കേസിൽ തിരുവനന്തപുരം വെമ്പായം സ്വദേശി അതുൽ കൃഷ്ണയെ പൊലീസ് അറസ്റ്റ് ചെയ്തു.
ഫ്രാൻസിൽ നിന്നാണ് ഇയാൾ ലഹരിമരുന്ന് ഓർഡർ ചെയ്‌ത് വരുത്തിച്ചത്. പാഴ്സലിൽ കൊടുത്തിരുന്ന ഫോൺ നമ്പർ വച്ചാണ് എക്സൈസ് സംഘം ഇയാളെ പിടി കൂടിയത്. കൊച്ചി ഇന്റർനാഷണൽ പോസ്റ്റൽ അപ്രെയ്‌സലിൽ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
content highlights : Thiruvananthapuram native arrested for ordering MDMA from France through mail