
കൊച്ചി: ഇടപ്പള്ളിയില്‍ മദ്യ ലഹരിയില്‍ പൊലീസിനെ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്ത യുവാവിനെതിരെ കേസെടുത്തു. പനങ്ങാട് സ്വദേശി അഭിജിത്തിനെതിരെയാണ് മെട്രോ സ്റ്റേഷന്‍ പൊലീസ് കേസെടുത്തത്.
ഇടപ്പള്ളി മെട്രോ സ്റ്റേഷനില്‍ ഇന്നലെ രാത്രിയായിരുന്നു സംഭവം. മദ്യപിച്ചെത്തിയ യുവാവ് ബഹളംവെയ്ക്കുകയും പൊലീസ് ഇത് ചോദ്യം ചെയ്യുകയും ചെയ്തു. ഇതോടെ യുവാവ് പൊലീസിനെതിരെ തിരിഞ്ഞു. അസഭ്യം പറഞ്ഞ യുവാവ് പൊലീസിനെ കയ്യേറ്റം ചെയ്യാനും ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. മദ്യപിച്ച് ബഹളം വെച്ചതിനാണ് അഭിജിത്തിനെതിരെ പൊലീസ് കേസ് എടുത്തത്.
Content Highlights- A young man, who was drunk and abused the police, went on a rampage at a metro station.