ഇടപ്പള്ളിയിലെ മാളില്‍ ഷോപ്പ് മാനേജര്‍, ഏഴ് മണി കഴിഞ്ഞാല്‍ രാസലഹരി വില്‍പ്പന; എക്‌സൈസ് കെണിയില്‍ റോണി വീണു

2.654 ഗ്രാം എംഡിഎംഎയും 40 ഗ്രാം കഞ്ചാവും ഇയാളുടെ ബൈക്കും എക്സൈസ് പിടിച്ചെടുത്തു.

dot image

കൊച്ചി: കൊച്ചിയിൽ എംഡിഎംഎയും കഞ്ചാവും വില്‍ക്കാനിറങ്ങിയ പ്രതി പിടിയിൽ. തമ്മനം സ്വദേശി റോണി സക്കറിയ ആണ് എക്സൈസിന്റെ ക്ലീൻ സ്റ്റേറ്റ് പരിശോധനയുടെ ഭാഗമായി പിടിയിലായത്. 2.654 ഗ്രാം എംഡിഎംഎയും 40 ഗ്രാം കഞ്ചാവും ഇയാളുടെ ബൈക്കും
എക്സൈസ് പിടിച്ചെടുത്തു. ഇടപ്പള്ളിയിലെ മാളിലെ സ്പോര്‍ട്സ് ഷോപ്പിന്‍റെ മാനേജരായ റോണി രാത്രി ഏഴ് മണി കഴിഞ്ഞാല്‍ ലഹരി വില്‍ക്കാനിറങ്ങും. ഇതറിഞ്ഞ എക്സൈസ് റോണിക്കായി വല വിശുകയായിരുന്നു. ലഹരി ആവശ്യമുണ്ടെന്ന് അറിയിച്ച് എക്‌സൈസ് നടത്തിയ നീക്കത്തിലാണ് റോണി കുടുങ്ങിയത്.

സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് സ്ഥിരമായി ലഹരി വില്‍ക്കുന്ന ആളാണ് റോണി. ബെംഗളൂരില്‍ നിന്ന് 20-50 ഗ്രാം വരുത്തി ചെറിയ അളവുകളാക്കിയായിരുന്നു വില്‍പ്പന. 5000-10000 രൂപ നിരക്കിലായിരുന്നു വില്‍പ്പന. തമ്മനം, കത്രിക്കടവ്, പാലാരിവട്ടം ഭാഗങ്ങളിലെ സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് റോണി ലഹരി വിറ്റിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസമായി എക്‌സൈസ് നീരീക്ഷണത്തിലായിരുന്നു റോണി. തുടര്‍ന്നാണ് റോണിയെ ബന്ധപ്പെട്ടത്. പല സ്ഥലങ്ങളിലായി ലഹരി നല്‍കാമെന്ന് പറഞ്ഞ് കടന്നുകളയുകയായിരുന്നു. ഒടുവില്‍ തമ്മനത്ത് നിന്നാണ് പിടിയിലായത്.

കഴിഞ്ഞ രണ്ട് ദിവസമായി എക്‌സൈസ് നീരീക്ഷണത്തിലായിരുന്നു റോണി. തുടര്‍ന്നാണ് റോണിയെ ബന്ധപ്പെട്ടത്. പല സ്ഥലങ്ങളിലായി ലഹരി നല്‍കാമെന്ന് പറഞ്ഞ് കടന്നുകളയുകയായിരുന്നു. ഒടുവില്‍ തമ്മനത്ത് നിന്നാണ് പിടിയിലായത്. കസ്റ്റഡിയിലിരിക്കെ തന്നെ അഞ്ചോളം വിദ്യാര്‍ത്ഥികള്‍ ലഹരി ആവശ്യപ്പെട്ട് റോണിയെ വിളിച്ചു.

കോവിഡ് കാലത്താണ് ലഹരി ഉപയോഗം തുടങ്ങിയതെന്നാണ് റോണി പൊലീസിന് നല്‍കിയ മൊഴി. മദ്യം ലഭിക്കാതായതോടെയാണ് രാസലഹരിയിലെത്തിയത്. പിന്നീടാണ് വില്‍പ്പനയിലേക്ക് എത്തിയതെന്നാണ് എക്‌സൈസ് കണ്ടെത്തല്‍.

ഓപ്പറേഷൻ ക്ലീൻ സ്റ്റേറ്റിന്റെ ഭാഗമായി നടന്ന പരിശോധനകളിൽ പെരുമ്പാവൂരിൽ ഒമ്പത് ഗ്രാം ഹെറോയിനുമായി അസം സ്വദേശി ഷെരിഫുൾ ഇസ്ലാം (27) അറസ്റ്റിലായി. മഞ്ചേരിയിൽ 10 ഗ്രാമിലധികം ഹെറോയിനുമായി ഉത്തർപ്രദേശ് സ്വദേശിയായ മുഹമ്മദ് ഇർഫാനെയും (26) അറസ്റ്റ് ചെയ്തു. മഞ്ചേരി എക്സൈസ് സർക്കിൾ ഓഫീസും ഉത്തര മേഖല കമ്മീഷണർ സ്‌ക്വാഡും മഞ്ചേരി റേ‍ഞ്ച് സംഘവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്.

content highlights : Distribution of ganja on a bike in Kochi; Thammanam Roni arrested

dot image
To advertise here,contact us
dot image