നികുതി വെട്ടിച്ച് വിവാഹ യാത്ര; 'കൊമ്പനെ' കൈയ്യോടെ പൊക്കി എംവിഡി, 1.17 ലക്ഷം രൂപ

1.17 ലക്ഷം രൂപയാണ് മോട്ടോർ വാഹനവകുപ്പ് കൊമ്പന് പിഴയായി ചുമത്തിയത്

dot image

കൊച്ചി : നികുതിവെട്ടിച്ച്‌ കേരളത്തിലേക്ക് സർവീസ് നടത്തിയ സ്വകാര്യ ടൂറിസ്റ്റ് ബസ് കൊമ്പന് പിഴ ചുമത്തി മോട്ടോർ വാഹനവകുപ്പ്. 1.17 ലക്ഷം രൂപയാണ് മോട്ടോർ വാഹനവകുപ്പ് കൊമ്പന് പിഴയായി ചുമത്തിയത്. മാറാടിയിൽ വിവാഹവിരുന്നിന്‌ യാത്രക്കാരുമായി എത്തിയപ്പോഴാണ് കൊമ്പൻ എംവിഡിയുടെ പിടിയിലായത്.

കർണാടക രജിസ്ട്രേഷനുള്ള കൊമ്പൻ കേരളത്തിൽ സർവീസ് നടത്തുമ്പോൾ അടയ്‌ക്കേണ്ട നികുതി അടയ്‌ക്കാതെയായിരുന്നു യാത്ര നടത്തിയിരുന്നത്. ബസിൽ അനധികൃത ലൈറ്റുകൾ ഉപയോഗിച്ചതായും കണ്ടെത്തിയിട്ടുണ്ട്. അസിസ്റ്റന്റ്‌ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ എം വി രതീഷ്, പി ജി രാജേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ ബസിൽ പരിശോധന നടത്തി.

content highlights : MVD imposes fine to komban bus

dot image
To advertise here,contact us
dot image