
കൊച്ചി: ആലുവ പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. കർണാടക സ്വദേശി ദർശനാണ് മരിച്ചത്. കുഞ്ഞുണ്ണിക്കരയിലെ സ്കൂബാ ടീമംഗങ്ങൾ യുവാവിനെ ഉടൻ മുങ്ങിയെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കർണാടകയിൽ നിന്നും വിനോദസഞ്ചാരത്തിനെത്തിയ സംഘത്തിൽപ്പെട്ടയാളാണ് ദർശൻ.
Content Highlights- A Karnataka native drowned while bathing in the Aluva river.