ചിറകു മുറിച്ചു മാറ്റിയ നിലയില്‍; കിളി ജോത്സ്യരിൽ നിന്നും അലക്സാസൻഡ്രിയന്‍ തത്തകളെ പിടികൂടി

സംരക്ഷിത വിഭാഗത്തിൽ പെടുന്ന തത്തകളെയാണ് പിടികൂടിയത്

dot image

കൊച്ചി: ആലുവ മണപ്പുറത്തെ കിളി ജോത്സ്യരിൽ നിന്നും അലക്സാസൻഡ്രിയന്‍ തത്തകളെ പിടികൂടി. സംരക്ഷിത വിഭാഗത്തിൽ പെടുന്ന തത്തകളെയാണ് പിടികൂടിയത്. അഞ്ച് പേരിൽ നിന്നായി അഞ്ച് തത്തകളെയാണ് പിടികൂടിയത്. പറക്കാൻ സാധിക്കാത്ത രീതിയിൽ തത്തകളുടെ ചിറക് മുറിച്ചു മാറ്റിയിരുന്നു. പിടികൂടിയ അലക്സാസൻഡ്രിയന്‍ തത്തകളെ കോടനാട് കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.

content highlights : Alexandrian parrots seized from parrot astrologers with wings clipped

dot image
To advertise here,contact us
dot image