
കൊച്ചി: കൊച്ചിയിൽ ബൈക്കും കാറും തമ്മിലുള്ള മത്സരയോട്ടത്തിനിടെ കാറിടിച്ച് ഗോവ സ്വദേശിനിയായ യുവതിക്ക് ഗുരുതര പരിക്ക്. തലയ്ക്ക് ഉൾപ്പെടെ ഗുരുതരമായി പരിക്കേറ്റ യുവതി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
എറണാകുളം സൗത്തിൽ നിന്ന് ബൈക്കുമായി മത്സരയോട്ടം നടത്തിയ കാർ മെട്രോ സ്റ്റേഷനു സമീപം ബൈക്കിനെ മറി കടക്കാൻ ശ്രമിച്ചപ്പോഴായിരുന്നു അപകടമുണ്ടായത്. ഇന്നലെ വൈകിട്ടോടെയാണ് അപകടമുണ്ടായത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.
കാറോടിച്ച ചാലക്കുടി സ്വദേശി യാസിറിനെതിരെ കടവന്ത്ര പൊലീസ് കേസെടുത്തിട്ടുണ്ട്. യാസിർ മദ്യപിച്ചിരുന്നതായി പൊലീസ് പറയുന്നു. കടവന്ത്ര മെട്രോ സ്റ്റേഷന് സമീപം ഇന്നലെ വൈകിട്ട് നടന്ന അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.
content highlights : race between a car and a bike in Kochi; a Goan native was seriously injured