കൊച്ചി പറവൂരിൽ കൂട്ടുകാരോടൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ പ്ലസ്ടു വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

അണ്ടര്‍-19 കേരള ക്രിക്കറ്റ് ടീമിലേക്ക് മാനവിനെ തിരഞ്ഞെടുത്തിരുന്നു

dot image

കൊച്ചി: കൂട്ടുകാരോടൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ പ്ലസ്ടൂ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. പറവൂര്‍ ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂൾ വിദ്യാര്‍ത്ഥിയും പറവൂര്‍ മൂകാംബി റോഡ് തെക്കിനേടത്ത് സ്മരണികയില്‍ മനീക്ക് പൗലോസിന്റേയും ടീനയുടേയും മകന്‍ മാനവ് (17) ആണ് മരിച്ചത്.

ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് സംഭവം. എളന്തിക്കര -കോഴിത്തുരുത്ത് മണല്‍ബണ്ടിന് സമീപമുള്ള പുഴയിൽ ആറ് സുഹൃത്തുക്കൾക്കൊപ്പമാണ് മാനവ് കുളിക്കാനെത്തിയത്. കുളിക്കുന്നതിനിടെ മാനവ് പുഴയിൽ മുങ്ങിപ്പോയി. ഇതുകണ്ട സുഹൃത്ത് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഇരുവരും മുങ്ങിത്താഴ്ന്നു.

മറ്റൊരു സുഹൃത്ത് നീന്തിയെത്തി മാനവിനൊപ്പമുണ്ടായിരുന്ന കുട്ടിയെ രക്ഷപ്പെടുത്തി. ഈ സമയം മാനവ് ആഴമുള്ള ഭാഗത്തേയ്ക്ക് മുങ്ങിപ്പോകുകയായിരുന്നു. അഗ്നിരക്ഷാസേനയുടെ സ്‌കൂബ ടീം എത്തിയാണ് 30 അടി താഴ്ചയില്‍ നിന്ന് മാനവിനെ മുങ്ങിയെടുത്തത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ക്രിക്കറ്റ് താരമായ മാനവ് അണ്ടര്‍-19 കേരള ക്രിക്കറ്റ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

Content highlights : A Plus Two student who went to bathe in the river with his friends met a tragic end.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us