
കൊച്ചി : പെരുമ്പാവൂർ എം സി റോഡിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. അമിത വേഗതയിൽ എത്തിയ ബൈക്കുകളാണ് കൂട്ടിയിടിച്ചത്.
മംഗലത്തുനട സ്വദേശി അഭിനവ് (19) ആണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
Content highlights : Speeding bikes collide in Kochi; 19-year-old dies tragically