വേള്‍ഡ് മലയാളി ഫെഡറേഷന്‍ ആഗോള ലഹരിവിരുദ്ധ ക്യാമ്പെയിന് വിയന്നയില്‍ തുടക്കം

സംഘടനയുടെ സാന്നിധ്യമുള്ള 166 രാജ്യങ്ങളിലും കേരളത്തിലെ 14 ജില്ലകളിലും ലഹരിവിരുദ്ധ ക്യാമ്പയിന്‍ സംഘടിപ്പിക്കുവാനാണ് ഡബ്ല്യുഎംഎഫ് പദ്ധതിയിട്ടിരിക്കുന്നത്.

dot image

വിയന്ന: പ്രവാസികളുടെ ആഗോള സംഘടനയായ വേള്‍ഡ് മലയാളി ഫെഡറേഷന്റെ (ഡബ്ല്യുഎംഎഫ് ) ഹെഡ് ക്വാര്‍ട്ടേഴ്സ് സ്ഥിതി ചെയ്യുന്ന വിയന്നയില്‍ ആഗോള ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നിര്‍വ്വഹിച്ചു. സംഘടനയുടെ സാന്നിധ്യമുള്ള 166 രാജ്യങ്ങളിലും കേരളത്തിലെ 14 ജില്ലകളിലും ലഹരിവിരുദ്ധ ക്യാമ്പയിന്‍ സംഘടിപ്പിക്കുവാനാണ് ഡബ്ല്യുഎംഎഫ് പദ്ധതിയിട്ടിരിക്കുന്നത്.

കേരളത്തില്‍ അവിശ്വസനീയമായ രീതിയില്‍ വളര്‍ന്നു കൊണ്ടിരിക്കുന്ന ലഹരിയുടെ സപ്ലൈ ചെയിന്‍ ബ്രേക്ക് ചെയ്യുകയാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ചെയ്യേണ്ടത് എന്ന് ഉദ്ഘാടന പ്രസംഗത്തില്‍ വി ഡി സതീശന്‍ പറഞ്ഞു.യൂറോപ്പിലെ ലഹരിയെ പേടിച്ച് പ്രവാസികള്‍ കുട്ടികളെ വിദ്യാഭ്യാസത്തിനായി കുട്ടികളെ കേരളത്തിലേക്ക് അയക്കുന്ന പതിവുണ്ടായിരുന്നു. ഇന്ന് പ്രവാസികള്‍ അതിനു ഭയക്കുകയാണെന്ന ഡബ്ല്യുഎംഎഫ് ഫൗണ്ടര്‍ ചെയര്‍മാനും വിയന്നയിലെ വ്യവസായിയുമായ ഡോ പ്രിന്‍സ് പള്ളിക്കുന്നേല്‍ പറഞ്ഞു.

കൊച്ചിയില്‍ സംഘടിപ്പിക്കുന്ന ജനകീയ മാരത്തോണ്‍, ലഹരിക്കെതിരെ സാഹിത്യ-ചിത്രകലമത്സരങ്ങള്‍, ബോധവല്‍ക്കരണ ഷോര്‍ട്ട് ഫിലിമുകള്‍, പോസ്റ്ററുകള്‍, മനഃശാസ്ത്രജ്ഞരെ ഉള്‍പ്പെടുത്തി കൗണ്‍സിലിംഗ് സേവനങ്ങള്‍, ഹെല്‍പ്ലൈന്‍/ഡീ അഡിക്ഷന്‍ സംവിധാനങ്ങള്‍, സംഗീത നൃത്ത ആവിഷ്‌കാരങ്ങള്‍ തുടങ്ങിയുള്ള പരിപാടികള്‍ ക്യാമ്പയിന്റെ ഭാഗമായി നടക്കും. കേരളത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ാഷ്ട്രീയ സാമൂഹ്യ പ്രവര്‍ത്തകര്‍, സ്‌കൂള്‍ പിടിഎ, സംസ്ഥാന പോലീസ്-എക്‌സൈസ് വിഭാഗങ്ങള്‍, മറ്റു സന്നദ്ധ സംഘടനകള്‍ എന്നിവരോടൊപ്പം കൈകോര്‍ത്തുകൊണ്ട് ആയിരിക്കും പരിപാടികള്‍ സംഘടിപ്പിക്കുന്നത്.

ഗ്ലോബല്‍ പ്രസിഡന്റ് പൗലോസ് തേപ്പാല അധ്യക്ഷനായ ചടങ്ങില്‍ ഗ്ലോബല്‍ കോര്‍ഡിനേറ്റര്‍ ഡോ ആനി ലിബു സ്വാഗതം പറഞ്ഞു.വേള്‍ഡ് മലയാളി ഫെഡറേഷന്‍ ഫൗണ്ടര്‍ ചെയര്‍മാന്‍ ഡോ പ്രിന്‍സ് പള്ളിക്കുന്നേല്‍, ഗ്ലോബല്‍ വൈസ് പ്രസിഡന്റ് കോശി സാമുവല്‍ , ഡയറക്ടര്‍ ബോര്‍ഡ് അംഗം ഹരീഷ് നായര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഗ്ലോബല്‍ ജോയിന്റ് സെക്രട്ടറി മേരി റോസ്ലെറ്റ് നന്ദി പറഞ്ഞു.

Content Highlights: The World Malayali Federation (WMF) is launching a global anti-drug campaign in Vienna.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us