
കൊച്ചി: വീടിന് സമീപമുള്ള തോട്ടിൽ വീണ് രണ്ടര വയസ്സുകാരിക്ക് ദാരുണാന്ത്യം. പറവൂർ സ്വദേശികളായ ജോഷി, ജാസ്മിൻ ദമ്പതികളുടെ മകൾ ജൂഹി ആണ് മരിച്ചത്. ഇന്ന് വൈകീട്ടായിരുന്നു സംഭവം. തോട്ടിൽ കളിച്ചുകൊണ്ടിരിക്കെ കുട്ടി തോട്ടിലേക്ക് വീഴുകയായിരുന്നു. അപകടം നടന്നയുടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Content Highlights: Two-and-a-half-year-old girl died at Ernakulam