
കൊച്ചി: മുനമ്പത്ത് വീടിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. മാവുങ്കൽ സ്വദേശി സ്മിനോയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. യുവാവിന്റെ തലയ്ക്ക് അടിയേറ്റിട്ടുണ്ട്. കൂടാതെ സംഭവ സ്ഥലത്ത് നിന്ന് യുവാവിന്റെ മാലയും മൊബൈൽ ഫോണും നഷ്ടപ്പെട്ടിട്ടതായാണ് വിവരം. മോഷണ ശ്രമമാണെന്നാണ് പ്രാഥമിക നിഗമനം.
മുനമ്പത്തെ വീട്ടിൽ യുവാവ് ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. വിളിച്ചിട്ട് ഫോൺ എടുക്കാതെ വന്നതോടെ അന്വേഷിച്ചെത്തിയ കൂട്ടുകാരനാണ് യുവാവിനെ മരിച്ചനിലയിൽ കണ്ടത്തിയത്.
Content Highlights: Young Man was Found Dead Inside the House at Munambam