
കൊച്ചി: എറണാകുളം വടക്കൻ പറവൂരിൽ ഇടഞ്ഞ ആനയെ തളച്ചു. കട്ടത്തുരുത്ത് മഹാദേവ ക്ഷേത്രത്തിലായിരുന്നു ആന ഇടഞ്ഞത്. രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് ആനയെ തളച്ചത്. ഉത്സവത്തിന് മൂന്നാനകളെ എത്തിച്ചിരുന്നു. മാറാടി അയ്യപ്പൻ എന്ന ആനയാണ് ഇടഞ്ഞത്.
എഴുന്നള്ളത്തിന് നിർത്തിയിരുന്ന പന്തൽ ഉൾപ്പെടെ ആന തകർത്തു. ബാക്കി രണ്ട് ആനകളെയും അപ്പോൾ തന്നെ സ്ഥലത്തു നിന്ന് മാറ്റി. മതിൽകെട്ടിന് ഉള്ളിലായതിനാൽ റോഡിലേക്ക് ഇറങ്ങുകയോ ആർക്കും പരിക്കേൽക്കുയോ ചെയ്തില്ല. കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടാക്കുന്നതിനു മുമ്പ് തന്നെ ആനയെ തളയ്ക്കാൻ കഴിഞ്ഞു.
Content Highlights: elephant attack in paravoor