കൊച്ചി ബിപിസിഎല്ലിലെ ലോറി ഡ്രൈവര്‍മാരുടെ സമരം പിന്‍വലിച്ചു; പാചകവാതക വിതരണം പുനഃസ്ഥാപിച്ചു

120 ലോഡ് പാചകവാതക നീക്കമാണ് തടസ്സപ്പെട്ടത്.

dot image

കൊച്ചി: കരിമുകള്‍ ബിപിസിഎല്ലിലെ ലോറി ഡ്രൈവര്‍മാരുടെ സമരം പിന്‍വലിച്ചു. ഇതോടെ എട്ട് ജില്ലകളിലേക്കുള്ള പാചകവാതക വിതരണം പുനഃസ്ഥാപിച്ചു. ലോറി പാര്‍ക്ക് ചെയ്യാന്‍ സ്ഥലമില്ലെന്ന് ആരോപിച്ചായിരുന്നു സമരം. 120 ലോഡ് പാചകവാതക നീക്കമാണ് ഇതോടെ തടസ്സപ്പെട്ടത്. ഏഴ് ദിവസത്തിനകം പ്രശ്‌നപരിഹാരം ഉണ്ടാകും എന്ന ഉറപ്പിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. ഉറപ്പ് പാലിച്ചില്ലെങ്കില്‍ പണിമുടക്കുമെന്ന് ലോറി ഡ്രൈവര്‍മാര്‍ അറിയിച്ചു.

150ഓളം ലോറികള്‍ ഇവിടെയുണ്ടെങ്കിലും പകുതി വണ്ടികള്‍ക്ക് പോലും പാര്‍ക്ക് ചെയ്യാന്‍ സൗകര്യമില്ലെന്ന് ഡ്രൈവര്‍മാര്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞിരുന്നു. നിരന്തരമായി കമ്പനിയോട് ഇക്കാര്യം ഉന്നയിക്കുന്നുണ്ട്. എന്നിട്ടും യാതൊരു പരിഹാരവുമുണ്ടായിട്ടില്ലെന്നും ഇവർ പറഞ്ഞിരുന്നു. ലോഡിംഗ് തൊഴിലാളികളുടെ സമരത്തെ തുടര്‍ന്ന് ശനിയാഴ്ച പ്ലാന്റിലെ പാചക വാതക നീക്കം നിലച്ചിരുന്നു.

Content Highlights: Lorry Drivers Strike In Kochi BPCL Plant Ended

dot image
To advertise here,contact us
dot image