
കൊച്ചി : ആലുവ പെരുമ്പാവൂർ റോഡിൽ പോഞ്ഞാശ്ശേരിയിൽ നിയന്ത്രണം വിട്ട ബൈക്ക് ബസിനടിയിലേക്ക് ഇടിച്ചു കയറി യുവാവിന് ദാരുണാന്ത്യം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. അതിഥി തൊഴിലാളിയെന്നാണ് പൊലീസ് സംശയം. ആലുവ ഭാഗത്തേക്ക് പോകുന്ന ടോറസ് ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
ബൈക്ക് എതിരെ വന്ന സ്വകാര്യ ബസിന് അടിയിലേക്ക് നിയന്ത്രണം വിട്ട് ഇടിച്ചു കയറുകയായിരുന്നു. പെരുമ്പാവൂർ പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
content highlights : bike accident in aluva; tragic end for youth