
കൊച്ചി: കളമശ്ശേരി ആറാട്ടുകടവിൽ പുഴയിൽ കുളിക്കാനിറങ്ങിയ യുവാക്കൾക്ക് ദാരുണാന്ത്യം. ഇടുക്കിയിൽ നിന്ന് കളമശ്ശേരിയിൽ എത്തിയ ബിപിൻ (24), അഭിജിത് (26) എന്നിവരാണ് മരിച്ചത്.
ബിപിനും അഭിജിതും സ്കേറ്റിങ് ഇൻട്രക്ടർമാരാണ്. ഇരുവരും പുഴയിൽ കുളിക്കാനിറങ്ങവേ ഒഴുക്കിൽപ്പെടുകയായിരുന്നു. ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
content highlights : Went to bathe at Arattukadu; A tragic end for the youth who are skating instructors