
കൊച്ചി:എറണാകുളം പെരുമ്പാവൂർ കുറുപ്പുംപടിയിൽ ബൈക്കും കാറും തമ്മിൽ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം.രായമംഗലം സ്വദേശി ജീവൻ മാർട്ടിൻ (26) ആണ് മരിച്ചത്. എതിരെ വന്ന കാറുമായി രണ്ട് പേർ സഞ്ചരിച്ചിരുന്ന ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു. ഒപ്പം ഉണ്ടായിരുന്ന സുഹൃത്തിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Content Highlight : A young man met a tragic end in a collision between a bike and a car in Perumbavoor