'കലി തുള്ളി വേനൽ മഴ'; എറണാകുളത്തും മഴക്കെടുതി, മരം കടപുഴകി വീണ് ഗതാഗത തടസ്സം

ഫയർഫോഴ്സ് എത്തി മരം മുറിച്ചു നീക്കം ചെയ്യുകയായിരുന്നു

dot image

കൊച്ചി: സംസ്ഥാനത്ത് വേനൽ മഴ മൂലമുള്ള മഴക്കെടുതി തുടരുന്നു. കോതമംഗലം മാതിരാപിള്ളിയിൽ തെങ്ങ് കടപുഴകി വീണ് ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. പിന്നാലെ ഫയർഫോഴ്സ് എത്തി മരം മുറിച്ചു നീക്കം ചെയ്യുകയായിരുന്നു. ഭാഗികമാണെങ്കിലും ഗതാഗത തടസവും മഴയും യാത്രക്കാരെ ബുദ്ധിമുട്ടിച്ചു. അതേ സമയം, വലിയപാത, അടിവാരം തുടങ്ങിയ സ്ഥലങ്ങളിൽ ശക്തമായ കാറ്റിലും മഴയിലും വീഴാറായ മരം ഫയർഫോഴ്സ് മുറിച്ചു നീക്കി.

Content Highlights- Ernakulam also lashed by rain, trees fell across the road, disrupting traffic

dot image
To advertise here,contact us
dot image