പ്രവര്‍ത്തനം നിര്‍ത്തിവെച്ച പാറമടയില്‍ നിന്നും സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തി

മീന്‍ പിടിക്കാനെത്തിയവര്‍ പാറക്കുളത്തില്‍ വെള്ളത്തിന് അടിയില്‍ നിന്നാണ് ഇവ കണ്ടെത്തിയത്

dot image

കൊച്ചി: പെരുമ്പാവൂരില്‍ പ്രവര്‍ത്തനം നിര്‍ത്തിവെച്ച പാറമടയില്‍ നിന്നും സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തി. സ്വകാര്യ വ്യക്തി നടത്തി വന്ന ശേഷം പ്രവര്‍ത്തനം നിര്‍ത്തിവെച്ച പാറമടയില്‍ നിന്നാണ് ജലാറ്റിന്‍ സ്റ്റിക്ക് അടക്കമുള്ള സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്.

മീന്‍ പിടിക്കാനെത്തിയവര്‍ പാറക്കുളത്തില്‍ വെള്ളത്തിന് അടിയില്‍ നിന്നാണ് ഇവ കണ്ടെത്തിയത്. പാറക്കുളത്തിലേക്ക് വലയെറിഞ്ഞപ്പോള്‍ ഇവ വലയില്‍ കുടുങ്ങുകയായിരുന്നു. സംഭവത്തില്‍ കുറുപ്പുംപടി പൊലീസ് അന്വേഷണം ആരംഭിച്ചു.

Content Highlights: Explosives found at suspended quarry at perumbavoor

dot image
To advertise here,contact us
dot image