
മൂവാറ്റുപുഴ: ചെക്ക് ഡാമിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥിയെ കാണാതായി. പറമ്പഞ്ചേരി കോഴിക്കാട്ട് എൽദോസിന്റെ മകൻ സാം എൽദോസിനെയാണ് (15) കാണാതായത്. അപകടം പറമ്പഞ്ചേരി ചെക്ക് ഡാമിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ. സുഹൃത്തുക്കൾക്കൊപ്പം കുളിക്കുന്നതിനിടെ നില തെറ്റി ഒഴുക്കിൽപ്പെടുകയായിരുന്നു.നാട്ടുകാരും അഗ്നിരക്ഷാസേനയും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പുളിന്താനം ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് സാം. കാളിയാർ പുഴയിൽ ഒഴുക്ക് ശക്തമായതോടെ തിരച്ചിൽ അവസാനിപ്പിച്ചു.
Content Highlights: Student goes missing after going for a swim in Check Dam