ബിവറേജ് ഷോപ്പിന് സമീപത്തുനിന്ന് 50 കുപ്പി മദ്യം കണ്ടെത്തി എക്സൈസ്; ദുരൂഹത

മദ്യ കുപ്പികളുടെ അടപ്പിലുണ്ടായിരുന്ന സെക്യൂരിറ്റി സ്റ്റിക്കറുകളിലെ ലേബൽ നമ്പറുകളിൽ അവസാന അക്കങ്ങൾ നശിപ്പിച്ച നിലയിലായിരുന്നു

dot image

ഇടുക്കി: ഉപ്പുതറ ബിവറേജസ് ഷോപ്പിന് സമീപത്തുനിന്ന് 50 കുപ്പി മദ്യം എക്സൈസ് കണ്ടെത്തി. ബിവറേജ് പ്രവർത്തിച്ചുവരുന്ന കെട്ടിടത്തോട് ചേർന്ന് പിറകുവശത്തുള്ള ശൗചാലയത്തിന് സമീപത്ത് നിന്ന് മൂന്ന് ബാഗുകളിലായാണ് മദ്യ കുപ്പികൾ കണ്ടെത്തിയത്. മൂന്ന് ഇനത്തിൽ പെട്ട അര ലിറ്റർ വീതമുള്ള 50 കുപ്പികളിലായി 25 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യമാണ് ഉടമസ്ഥർ ആരുമില്ലാത്ത നിലയിൽ എക്സൈസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. ഈ മദ്യ കുപ്പികളുടെ അടപ്പിലുണ്ടായിരുന്ന സെക്യൂരിറ്റി സ്റ്റിക്കറുകളിലെ ലേബൽ നമ്പറുകളിൽ അവസാന അക്കങ്ങൾ നശിപ്പിച്ച നിലയിലായിരുന്നു.

ക്രിസ്തുമസ് - പുതുവത്സര ആഘോഷങ്ങളുമായി ബന്ധപ്പെട്ട് വ്യാജ മദ്യ ഉൽപ്പദനവും വിപണനവും തടയുന്നതിന്റെ ഭാഗമായി എക്സൈസ് വകുപ്പ് നടത്തിയ പരിശോധനയിലാണ് മദ്യകുപ്പികൾ കണ്ടെത്തിയത്. ഡിസംബർ 5 മുതൽ ജനുവരി 3 വരെയുള്ള സ്പെഷ്യൽ ഡ്രൈവ് കാലയളവിൽ കർശന പരിശോധനകൾ സ്വീകരിച്ചു വരുന്നതിന്റെ ഭാഗമായി പീരുമേട് എക്സൈസ് സർക്കിൾ ഓഫീസ് ജീവനക്കാരും പീരുമേട് എക്സൈസ് റേഞ്ചു ജീവനക്കാരും സംയുക്തമായി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജി വിജയകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കെയ്സ് കണ്ടെത്തയത്.

വിട്ടുകൊടുക്കാതെ എസ്എഫ്ഐ; കാലിക്കറ്റ് സര്വ്വകലാശാലയില് വീണ്ടും ബാനർ കെട്ടി

ഈ കെയ്സ്സിൽ ഉൾപ്പെട്ട മദ്യക്കുപ്പികൾ കെഎസ്ബിസി ഷോപ്പിന് സമീപം എങ്ങനെ എത്തി എന്നതിനെ കുറിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണ്. കെയ്സ് കണ്ടെത്തിയ സംഘത്തില് പീരുമേട് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സബിൻ റ്റി, പീരുമേട് എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ സതീഷ്കുമാർ ഡി, സിവിൽ എക്സൈസ് ഓഫീസർമാരായ അനീഷ് ഡി ആർ, മനീഷ്മോൻ സി കെ, ഷൈജു വി റ്റി, രാമകൃഷ്ണൻ, ഡ്രൈവർ ജെയിംസ് കെ ഇ, അഭിലാഷ് എന്നിവർ പങ്കെടുത്തു.

dot image
To advertise here,contact us
dot image