കാട്ടുകൊമ്പൻ പടയപ്പയെ വാഹനം ഇടിച്ച് പ്രകോപിപ്പിക്കാൻ ശ്രമം; ജീപ്പുകാർക്കെതിരെ പ്രദേശവാസികൾ

പ്രദേശത്ത് വാഴ ഭക്ഷിച്ചൊകൊണ്ടിരിക്കുകയായിരുന്നു ആന

dot image

ഇടുക്കി: മൂന്നാർ ചൊക്കനാട് വട്ടക്കാട് എസ്റ്റേറ്റിൽ ഇറങ്ങിയ പടയപ്പ എന്ന കാട്ടാനയെ വാഹനം ഇടിച്ച് പ്രകോപിക്കാൻ ശ്രമിച്ചു. ഇന്നലെ രാത്രി ജിപ്പിലെത്തിയ ആളുകളാണ് പടയപ്പയെ ഇടിക്കാൻ ശ്രമിച്ചത്. പ്രദേശത്ത് വാഴ ഭക്ഷിച്ചു കൊണ്ടിരിക്കുകയായിരുന്നു ആന.

സംഭവത്തിൽ പ്രദേശത്തെ തൊഴിലാളികൾ ജീപ്പിലെത്തിയ ആളുകളുമായി വാക്കുതർക്കമുണ്ടായി. വനം വകുപ്പിന് പരാതിപ്പെടാൻ ദൃശ്യങ്ങളടക്കം തൊഴിലാളികൾ മെബൈലിൽ പകർത്തിയിട്ടുണ്ട്.

dot image
To advertise here,contact us
dot image