ഇടുക്കി: മുൻവർഷങ്ങളെ അപേക്ഷിച്ച് ഇടുക്കിയിലും ഇത്തവണ കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. 30 ഡിഗ്രിക്ക് മുകളിലാണ് നെടുങ്കണ്ടം ഉടുമ്പൻചോല അടക്കമുള്ള പ്രദേശങ്ങളിലെ ചൂട്. വേനൽ ആരംഭത്തിൽ തന്നെ ചൂട് വർധിച്ചതിനെ തുടർന്ന് ജില്ലയിലെ പലഭാഗത്തും ജലലഭ്യതയും ഗണ്യമായി കുറഞ്ഞു.
ചൂടിന്റെ കാഠിന്യമേറിയതോടെ കടുത്ത പ്രതിസന്ധിയിൽ ആയിരിക്കുകയാണ് കർഷകർ. ഇത് ഏറ്റവും വലിയ തിരിച്ചടിയായി മാറിയിരിക്കുന്നത് ഏലം മേഖലക്കാണ്. 35 ശതമാനത്തിൽ അധികം തണലും തണുപ്പും ആവശ്യമാണ് ഏലത്തിന്. ജലലഭ്യത കുറഞ്ഞതൊടെ ഏലത്തിന് നനവെത്തിക്കാൻ കഴിയാത്ത അവസ്ഥയുമുണ്ട്. ഏലച്ചെടികൾ സംരക്ഷിക്കുവാൻ പച്ച നെറ്റുകൾ വലിച്ചുകിട്ടി തണൽ തീർക്കുകയാണ് കർഷകർ.
വരും വർഷത്തെ ഏലം ഉത്പാദനത്തെ ഇത് സാരമായി ബാധിച്ചേക്കും എന്നാണ് കൃഷി വിദഗ്ധർ അഭിപ്രായപ്പെടുന്നത്. കൃത്യസമയത്ത് വളപ്രയോഗവും കീടനാശിനി പ്രയോഗവും നടത്തുവാൻ കഴിയാത്തതിനാൽ ഏല ചെടികൾക്ക് വിവിധങ്ങളായ രോഗ കീടബാധയും രൂക്ഷമായി മാറിയിട്ടുണ്ട്.
മഞ്ചേരിയിലെ ഇതര സംസ്ഥാന തൊഴിലാളിയുടെ കൊലപാതകം; രണ്ടുപേർ അറസ്റ്റിൽ