ഇടുക്കിയിലും വെസ്റ്റ് നൈൽ മരണം; ജീവൻ നഷ്ടമായത് 24കാരന്

ഇടുക്കി മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ചയായിരുന്നു മരണം.

dot image

തൊടുപുഴ: ഇടുക്കിയിലും വെസ്റ്റ് നൈൽ പനി ബാധിച്ച് ഒരാൾ മരിച്ചു. പനി ബാധിച്ച് ചികിത്സയിലിരുന്ന ഇടുക്കി മണിയാറൻകുടി സ്വദേശി വിജയകുമാർ (24) ആണ് മരിച്ചത്. ഇടുക്കി മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ചയായിരുന്നു മരണം.

കോഴിക്കോട് വച്ചാണ് വെസ്റ്റ് നൈൽ പനി ബാധിച്ചത്. വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് കോഴിക്കോട് എത്തിയതായിരുന്നു. തുടർന്ന് കോഴിക്കോട് ചികിത്സയിലായിരുന്നു. പനി കുറഞ്ഞപ്പോൾ വീട്ടിലേക്ക് മടങ്ങിയെത്തി. പിന്നീട് അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് ഇടുക്കി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. മരണം സംഭവിച്ചതിനു ശേഷം ഇദ്ദേഹത്തിൻറെ സാമ്പിളുകൾ ആരോഗ്യവകുപ്പ് പരിശോധനയ്ക്കായി അയച്ചിരുന്നു. ഇന്നാണ് പരിശോധന ഫലം പുറത്തുവന്നത്. ഇതിലാണ് മരണകാരണം വെസ്റ്റ് നൈൽ പനിയാണ് എന്ന് സ്ഥിരീകരിച്ചത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us