കപ്പ ബിരിയാണിയിൽ ജീവനുള്ള പുഴുക്കൾ; ആരോ​ഗ്യ ഉദ്യോ​ഗസ്ഥർ എത്തിയപ്പോഴേക്കും പഴകിയ ഭക്ഷണം നീക്കി ഹോട്ടൽ ജീവനക്കാർ

തിങ്കളാഴ്ച വൈകീട്ട് കാഞ്ചിയാർ സ്വദേശികളായ ദമ്പതികൾക്ക് വിളമ്പിയ കപ്പ ബിരിയാണിയിലാണ് പുഴുവിനെ കണ്ടെത്തിയത്.

dot image

കട്ടപ്പന: ഇടുക്കി കട്ടപ്പനയിൽ കപ്പബിരിയാണിയിൽ നിന്നും ജീവനുള്ള പുഴുവിനെ കണ്ടെത്തി. ഇടുക്കികവല ഹോട്ടലിൽ വിളമ്പിയ കപ്പ ബിരിയാണിയിലാണ് പുഴുവിനെ കണ്ടെത്തിയത്. തിങ്കളാഴ്ച വൈകീട്ട് കാഞ്ചിയാർ സ്വദേശികളായ ദമ്പതികൾക്കാണ് പുഴുവുള്ള ഭക്ഷണം ലഭിച്ചത്. ഇതിന് പിന്നാലെ ദമ്പതികൾ കട്ടപ്പന നഗരസഭ ആരോ​ഗ്യവിഭാ​ഗത്തിന് പരാതി നൽകുകയായിരുന്നു.

ദമ്പതികൾ പുഴുവിനെ കണ്ടെത്തിയ വിവരം ഹോട്ടൽ ഉടമയേയും അറിയിച്ചിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ആരോ​ഗ്യവിഭാ​ഗത്തിലെ ഉദ്യോ​ഗസ്ഥരെത്തി തിരച്ചിൽ നടത്തിയെങ്കിലും അപ്പോഴേക്കും പഴകിയ ഭക്ഷണസാധനങ്ങൾ ജീവനക്കാർ നീക്കിയിരുന്നു. അതേസമയം അടുക്കള വൃത്തിഹീനമല്ലാത്ത സാഹചര്യത്തിലാണ് പ്രവർത്തിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി ഹോട്ടൽ ഉടമയ്ക്ക് അധികൃതർ നോട്ടീസ് കൈമാറിയിട്ടുണ്ട്.

Content Highlight: Worms found in food served in Kattappana

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us