കുഞ്ചിത്തണ്ണിയിലെ ഗൃഹനാഥന്‍ മദ്യപിച്ച് ലക്കുകെട്ട് വീട്ടില്‍ കിടന്നുറങ്ങി, ഉറങ്ങിയെഴുന്നേറ്റപ്പോള്‍ ഐസിയുവില്‍

ഞായറാഴ്ച രാത്രി ബൈസൺവാലി പഞ്ചായത്തിലെ ഇരുപതേക്കറിലാണ് സംഭവം

dot image

ഇടുക്കി : മദ്യപിച്ച് ലക്കുകെട്ട്‌ വീട്ടിൽ കിടന്നുറങ്ങിയ ഗൃഹനാഥനെ കുഴഞ്ഞുവീണതാണെന്ന് തെറ്റിദ്ധരിച്ച് അയൽവീട്ടുകാർ ആശുപത്രിയിലെത്തിച്ചു. ഞായറാഴ്ച രാത്രി ബൈസൺവാലി പഞ്ചായത്തിലെ ഇരുപതേക്കറിലാണ് സംഭവം.

കുഴഞ്ഞുവീണതാണെന്ന് തെറ്റിദ്ധരിച്ച് അയൽവാസികൾ ആംബുലൻസ് വിളിച്ചുവരുത്തി എല്ലക്കല്ലിലുള്ള സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. അവിടത്തെ എത്തിച്ചപ്പോൾ ഡോക്ടർ കൂടുതൽ സംവിധാനങ്ങളുള്ള ആശുപത്രിയിലേക്ക് മാറ്റണമെന്ന് അറിയിച്ചു. തുടർന്ന് ആംബുലൻസിൽതന്നെ ഇദ്ദേഹത്തെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇദ്ദേഹം മയക്കംവിട്ട് ഉണർന്നപ്പോൾ ആശുപത്രിയിലെ ഡ്യൂട്ടിഡോക്ടറോട് ‘എന്താ പ്രശ്‌നം?’ മെന്ന് ചോദിച്ചു. ഇദ്ദേഹം മയക്കംവിട്ട് ഉണർന്നപ്പോഴാണ് ആശുപത്രിയിലാണെന്ന വിവരം അറിയുന്നത്. മദ്യപിച്ച് ഉറങ്ങിപ്പോയതാണെന്നും തനിക്ക് കുഴപ്പമില്ലെന്നും അറിയിച്ചതോടെ ഡോക്ടർ ഗൃഹനാഥനെ ഐസിയുവിൽനിന്ന് പുറത്തേക്കുവിടുകയായിരുന്നു.

Content Highlights: Drunk and sleepy at home, woke up in ICU

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us