മലയാളിയായ നഴ്സിംഗ് വിദ്യാർത്ഥിനി ബെംഗളൂരുവിൽ ജീവനൊടുക്കി

ബെംഗളൂരു സോളദേവന ഹള്ളിയിലെ ധന്വന്തരി കോളേജ് ഓഫ് നഴ്സിംഗിൽ രണ്ടാം സെമസ്റ്റർ വിദ്യാർത്ഥിനിയായിരുന്നു

dot image

ബെംഗളൂരു: മലയാളിയായ നഴ്സിംഗ് വിദ്യാർത്ഥിനിയെ ബെംഗളൂരുവിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഇടുക്കി ചെറുതോണി കിഴക്കേപ്പാത്തിക്കൽ വീട്ടിൽ അനഘ ഹരി(18)യാണ് മരിച്ചത്. ബെംഗളൂരു സോളദേവന ഹള്ളിയിലെ ധന്വന്തരി കോളേജ് ഓഫ് നഴ്സിംഗിൽ രണ്ടാം സെമസ്റ്റർ വിദ്യാർത്ഥിനിയായിരുന്നു അനഘ ഹരി.

ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ ഇന്നലെയാണ് അനഘയെ കണ്ടെത്തിയത്. ഉച്ചയോടെ സുഖമില്ലെന്ന് പറഞ്ഞ് മുറിയിലേക്ക് പോയതാണെന്നും പിന്നീട് വാതിലിൽ മുട്ടി വിളിച്ചിട്ടും വാതിൽ തുറന്നില്ലെന്നും സുഹൃത്തുക്കൾ പറഞ്ഞു. തുടർന്ന് വാതിൽ തുറന്നപ്പോഴാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടത്. മുറിയിൽ നിന്ന് ആത്മഹത്യാക്കുറിപ്പും കുട്ടിയുടെ മൊബൈലിൽ മരണത്തിന് തൊട്ട് മുൻപ് പകർത്തിയ ഒരു വീഡിയോയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Content Highlights: Malayali nursing student found dead in bengaluru

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us