തീപ്പെട്ടി ചോദിച്ചത് പിറകിലൂടെയെത്തി, യൂണിഫോം കണ്ട് ഞെട്ടി;വിദ്യാർത്ഥികള്‍ക്ക് കൗണ്‍സിലിംഗ് നൽകും

സ്‌കൂള്‍ കുട്ടികള്‍ ഓഫീസിന്റെ പിന്നിലേക്ക് പോവുകയായിരുന്നു. മറ്റ് സംശയകരമായ സാഹചര്യങ്ങളൊന്നുമുണ്ടായിരുന്നില്ല

dot image

അടിമാലി: കഞ്ചാബ് ബീഡി കത്തിക്കാന്‍ തീപ്പെട്ടി തേടി എക്‌സൈസ് ഓഫീസില്‍ എത്തിയ വിദ്യാര്‍ത്ഥികള്‍ ഇടവഴിയാണെന്ന് കരുതി കയറിയതാണെന്ന് ഉദ്യോഗസ്ഥന്‍. തീപെട്ടി ചോദിച്ചപ്പോള്‍ എന്തിനാണെന്ന് തിരക്കി. അപ്പോഴാണ് അകത്ത് ഉദ്യോഗസ്ഥരെ കാണുന്നതെന്നും ഭയന്ന വിദ്യാര്‍ത്ഥികളില്‍ രണ്ടുപേര്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോഴാണ് പിടിയിലാവുന്നതെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.

'ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം. സ്‌കൂള്‍ കുട്ടികള്‍ ഓഫീസിന്റെ പിന്നിലേക്ക് പോവുകയായിരുന്നു. മറ്റ് സംശയകരമായ സാഹചര്യങ്ങളൊന്നുമുണ്ടായിരുന്നില്ല. പിറകില്‍ പോയശേഷം ഓഫീസിന്റെ പിന്‍വശത്ത് കൂടെ കടന്നുവന്ന് തീപെട്ടിയുണ്ടോയെന്ന് ചോദിച്ചു. എക്‌സൈസ് ഓഫീസ് ആണെന്ന് അവര്‍ക്ക് മനസ്സിലായിരുന്നില്ല. എന്തിനാണ് തീപെട്ടിയെന്ന് ചോദിച്ചു. അപ്പോഴാണ് യൂണിഫോം ഇട്ട ഉദ്യോഗസ്ഥകരെ അകത്ത് കണ്ടത്. പിന്നാലെ രണ്ട് കുട്ടികള്‍ ഓടി. ഒരാളെ തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോഴാണ് കുട്ടിയുടെ പോക്കറ്റില്‍ നിന്നും ചെറിയ അളവില്‍ കഞ്ചാവ് കണ്ടെത്തിയത്. ഇടവഴിയാണെന്ന് കരുതിയാണ് ഓഫീസിലേക്ക് കയറിയത്. പിറകുവശത്ത് പിടിച്ചെടുത്ത വണ്ടികള്‍ നിര്‍ത്തിയിട്ടിരുന്നു. വര്‍ക്ക് ഷോപ്പ് ആണെന്ന് കരുതിയാണ് തീപെട്ടി ചോദിച്ചത്', ഉദ്യോഗസ്ഥന്‍ വിശദീകരിച്ചു.

പിന്നീട് നടത്തിയ പരിശോധനയില്‍ മറ്റൊരു കുട്ടിയുടെ കയ്യില്‍ നിന്നും ഡബ്ബയില്‍ ഹാഷിഷ് ഓയിലും പിടിച്ചെടുത്തിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ ആയതിനാല്‍ രക്ഷിതാക്കളെ വിളിച്ചുവരുത്തി ജാമ്യത്തില്‍ വിട്ടയച്ചു. കുട്ടികള്‍ക്ക് കൗണ്‍സിംഗ് നല്‍കുമെന്നും ഉദ്യോഗസ്ഥന്‍ അറിയിച്ചു. തൃശൂരിലെ സ്‌കൂളില്‍ നിന്ന് മൂന്നാറിലേക്ക് ടൂര്‍ പോയ വിദ്യാര്‍ത്ഥി സംഘത്തിലെ കുട്ടികളാണ് എക്സൈസ് ഓഫീസ് ആണെന്നറിയാതെ തീപ്പെട്ടി ചോദിച്ച് ചെന്നത്.

Content Highlights: Excise officer Explaining students acts who entered excise office for matchbox seized ganja

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us