പൊലീസിന്റെ കണ്ണുവെട്ടിച്ച് ചാടിപ്പോയി; മണിക്കൂറുകള്‍ക്കകം പ്രതി പിടിയില്‍

സ്വകാര്യ ബസ്സില്‍ യാത്ര ചെയ്യുന്നതിനിടെ സ്ത്രീയെ മര്‍ദ്ദിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്നു പ്രതി സജന്‍

dot image

ഇടുക്കി: ഇടുക്കി സബ് ജയിലില്‍ നിന്നും പൊലീസിന്റെ കണ്ണുവെട്ടിച്ച് ചാടിപ്പോയ റിമാന്‍ഡ് പ്രതി സജനെ പൊലീസ് പിടികൂടി. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ പാമ്പനാറില്‍ നിന്നുമാണ് പ്രതിയെ പിടികൂടിയത്. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സജന്‍ രക്ഷപ്പെട്ടത്. ജയിലില്‍ ജോലികള്‍ക്കായി പുറത്തിറക്കിയപ്പോഴാണ് കൂടെയുണ്ടായിരുന്ന പൊലീസുകാരുടെ കണ്ണുവെട്ടിച്ച് സജന്‍ സമീപത്തെ കാട്ടിലേക്ക് ഓടി രക്ഷപ്പെട്ടത്.

തുടര്‍ന്ന് സമീപത്ത് പൊലീസ് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. പിന്നീട് കൂടുതല്‍ പൊലീസ് സംഘം സജനായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരുന്നു. ഇതിനിടയിലാണ് പാമ്പനാറില്‍ നിന്നും പ്രതി പിടിയിലായത്. സ്വകാര്യ ബസ്സില്‍ യാത്ര ചെയ്യുന്നതിനിടെ സ്ത്രീയെ മര്‍ദ്ദിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്നു സജന്‍. ഇതോടൊപ്പം ഉപ്പുതറ പൊലീസ് സ്റ്റേഷനില്‍ പോക്‌സോ കേസ് അടക്കം രണ്ട് കേസിലെ പ്രതി കൂടിയാണ്.

Content Highlights: accused Sajan who escaped from the Idukki sub-jail, was arrested by the police

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us