ചിന്നക്കനാലില്‍ കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു; തോട്ടങ്ങളിലേക്ക് ഇറങ്ങാന്‍ സാധിക്കാതെ തൊഴിലാളികള്‍

പുലര്‍ച്ചെ മൂന്നുമണിയോടുകൂടിയാണ് കാട്ടാനക്കൂട്ടം എത്തിയത്

dot image

ഇടുക്കി: ചിന്നക്കനാലില്‍ വീണ്ടും കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു. ചിന്നക്കനാല്‍ ചൂണ്ടല്‍ വാനക്കാട് ഭാഗത്താണ് പുലര്‍ച്ചെ കാട്ടാനക്കൂട്ടം നാശം വരുത്തിയത്. ഏക്കര്‍ കണക്കിന് ഏലം കൃഷി കാട്ടാനകള്‍ ചവിട്ടി മെതിച്ചു. പുലര്‍ച്ചെ മൂന്നുമണിയോടുകൂടിയാണ് കാട്ടാനക്കൂട്ടം എത്തിയത്. കാട്ടാനകള്‍ ഇപ്പോഴും മേഖലയില്‍ തുടരുകയാണ്. ഇതിനാല്‍ തോട്ടങ്ങളിലേക്ക് ഇറങ്ങുവാന്‍ തൊഴിലാളികള്‍ക്കും സാധിക്കാത്ത സാഹചര്യമാണ്. ആര്‍ആര്‍ടി സംഘം ആനക്കൂട്ടത്തെ നിരീക്ഷിച്ചു വരികയാണ്.

Content Highlights: Elephant group destroyed paddy field in Chinnakanal

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us