ഇടുക്കി: ഇടുക്കി നെടുങ്കണ്ടത്ത് വന്‍ ചന്ദനവേട്ട. 55 കിലോ ചന്ദനമാണ് വനംവകുപ്പ് പിടികൂടിയത്. ചന്ദനത്തിന് 12 ലക്ഷത്തിലധികം രൂപ വിലമതിക്കുമെന്ന് വനംവകുപ്പ് അറിയിച്ചു. അഞ്ചു പേരെ വനംവകുപ്പ് പിടികൂടിയിട്ടുണ്ട്. പ്രതികള്‍ അന്തര്‍ദേശീയ ചന്ദന മോഷണ സംഘത്തിലെ കണ്ണികളാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
ചോറ്റുപാറ സ്വദേശിയായ അങ്കിള്‍ എന്നറിയപ്പെടുന്ന ബാബു, തൂക്കുപാലം സ്വദേശികളായ എസ് അജികുമാര്‍, സച്ചു ബാബു, എസ് ഷിബു എന്നിവരെയാണ് പ്രത്യേക സംഘം അറസ്റ്റ് ചെയ്തത്. കേസിലെ പ്രധാന പ്രതി കര്‍ണാടകയിലേക്ക് കടന്നതായി സൂചനയുണ്ട്.
Content Highlights: 55 kilogram sandalwood hunt in Idukki