വീട്ടുകാർക്ക് താങ്ങാകാൻ വിദേശത്തേക്ക് പറന്നു; എന്നാൽ കാത്തിരുന്നത് ദുരന്തം, ചികിത്സയ്ക്കായി വേണ്ടത് ലക്ഷങ്ങൾ

അബിന്‍ താമസിച്ചിരുന്ന കെട്ടിടത്തിന്റെ മുകളില്‍ നിന്നും വീണാണ് അപകടമുണ്ടായത്

dot image

ഇടുക്കി: താമസ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് പരിക്കേറ്റ് അത്യാസന്ന നിലയിൽ കഴിയുന്ന മലയാളി യുവാവിനെ നാട്ടിലെത്തിക്കാൻ വേണ്ടത് ലക്ഷങ്ങൾ. ചികിത്സയ്ക്കായുള്ള പണം കണ്ടെത്താനാവതെ വലയുന്ന കുടുബം സഹായം തേടുകയാണ്. വീട്ടുകാര്‍ക്ക് തണലാകുന്നതിനുവേണ്ടിയാണ് ഇടുക്കി തങ്കമണി നീലിവയല്‍ സ്വദേശി അബിന്‍ ടോമി അസർബൈജാനിലേക്ക് പറന്നത്. പതിനൊന്ന് മാസം മുന്‍പ് അസര്‍ബൈജാനിലെത്തിയ ടോമി ഹോട്ടലില്‍ ഷെഫായിരുന്നു.

ചൊവ്വാഴ്ചയാണ് അപകടമുണ്ടായത്. അബിന്‍ താമസിച്ചിരുന്ന കെട്ടിടത്തിന്റെ മുകളില്‍ നിന്നും വീഴുകയായിരുന്നു. ഗുരുതര പരിക്കേറ്റ യുവാവിനെ ഉടനെ ഗബാല ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. ചികിത്സക്കായി ഇതിനോടകം ചിലവായത് ലക്ഷങ്ങളാണ്. എന്നാൽ തണുത്ത കാലാവസ്ഥയായതിനാല്‍ അസര്‍ബൈജാനില്‍ നിന്ന് യുവാവിനെ നാട്ടിലേക്ക് ചികിത്സയ്ക്കായി കൊണ്ടുപോകുന്നതിന് ഡിസ്ചാര്‍ജ് ചെയ്തു. കിടപ്പിലായ ടോമിയെ അസര്‍ബൈജാന്‍ എയര്‍പോര്‍ട്ടിലെത്തിച്ചപ്പോൾ ഡോക്ടര്‍ ഇല്ലാതെ വിമാനത്തില്‍ അയക്കാനാകില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഡോക്ടറേയും സഹായയിയേും തയ്യാറാക്കിയപ്പോള്‍ ടിക്കറ്റും റദ്ദായി. ടോമിയെ എയർപോർട്ടിനടുത്തുള്ള ക്ലിനിക്കിലാണ് ചികിത്സിക്കുന്നത്. ലക്ഷങ്ങളുടെ ചിലവാണ് എയര്‍പോര്‍ട്ടിലെ ക്ലിനിക്കില്‍ ചികിത്സക്കായി വേണ്ടത്. അതിനാൽ ശസ്ത്രക്രിയപോലും മാറ്റിവെച്ചിരിക്കുകയാണ്.

അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന യുവാവ്

നാട്ടിലെത്തിച്ച് ശസ്ത്രക്രിയയുള്‍പ്പെടെ തുടര്‍ചികിത്സയ്ക്ക് ടിക്കറ്റിനും മറ്റും വേണ്ട പണം കണ്ടെത്താന്‍ ഒരു മാര്‍ഗവുമില്ലാതെ വിഷമത്തിലാണ് കുടുംബം. പിതാവ് ടോമി ഓട്ടോറിക്ഷ ഓടിച്ചു കിട്ടുന്ന തുച്ഛമായ തുക കൊണ്ടാണ് കുടുംബം കഴിയുന്നത്. അബിനെ നാട്ടിലെത്തിക്കുന്നതിനായി സഹായം തേടുകയാണ് കുടുബം.

Albin tomy, Federal bank, Kattappana,
A|C 14260100228513
IFSC FDRL0001426
gpay-+91 813884462

Content Highlights: Malayali expat fell from four storied building in azerbaijan seeks help

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us