നെടുങ്കണ്ടം: കപ്പ കൃഷിക്കിടയിൽ കഞ്ചാവ് നട്ടുവളർത്തിയ വയോധികൻ പിടിയിൽ. കൽകൂന്തൽ വില്ലേജിൽ പുളിക്കക്കുന്നേൽ വീട്ടിൽ ജോർജിനെ(63)യാണ് അറസ്റ്റ് ചെയ്തത്. 211 സെമീ വലിപ്പമുള്ള കഞ്ചാവ് ചെടിയാണ് കൃഷിസ്ഥലത്ത് കണ്ടെത്തിയത്. കഞ്ചാവ് ചെടി എക്സൈസ് സംഘം നശിപ്പിച്ചു. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഉടുമ്പൻചോല എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ടി രഞ്ജിത്ത് കുമാറിൻ്റെ നേതൃത്വത്തിൽ ബേഡിമേട്ട് ഭാഗത്ത് നടത്തിയ പരിശോധനയിലാണ് ചെടി കണ്ടെത്തിയത്. സ്വന്തമായി ഉപയോഗിക്കാനാണ് കഞ്ചാവ് നട്ടുവളർത്തിയതെന്ന് ഇയാൾ എക്സൈസിനോട് പറഞ്ഞു.
വനിത സിവിൽ എക്സൈസ് ഓഫിസർ അശ്വതി, സിഇഒമാരായ സോണി തോമസ്, സന്തോഷ് തോമസ്, പ്രിവൻറിവ് ഓഫിസർ ഗ്രേഡ് ഷനേജ്, എക്‌സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് ലിജോ ഉമ്മൻ എന്നിവർ പരിശോധനയുടെ ഭാഗമായാണ് ഇയാളെ പിടികൂടിയത്.
Content Highlights: Elderly man arrested for cultivating ganja