തൊടുപുഴ: സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രശസ്തി നേടിയ സഞ്ചാരി മുത്തശ്ശി വിടവാങ്ങി. 103 വയസായിരുന്നു. അന്നക്കുട്ടി സൈമൺ എന്നായിരുന്നു യഥാർത്ഥ പേര്. തൻ്റെ വാർധക്യ കാലത്തും അവശതകൾ ഒന്നുമില്ലാതെ ലോകം ചുറ്റിയ മുത്തശ്ശി സാമൂഹ്യ മാധ്യമങ്ങളിൽ ജനശ്രദ്ധ നേടിയിരുന്നു. 95-ാം വയസ്സിൽ വീനിത് ശ്രീനിവാസൻ നായകനായ എബി എന്ന സിനിമയിൽ പ്രധാന വേഷത്തിൽ അഭിനയിച്ചിട്ടുണ്ട്. ചിത്രത്തിൽ നടൻ സുരാജ് വെഞ്ഞാറമ്മൂടിൻ്റെ അമ്മയായാണ് സഞ്ചാരി മുത്തശ്ശി അഭിനയിച്ചത്.
76-ാം വയസ്സിലായിരുന്നു അമ്മച്ചിയുടെ ആദ്യ വിദേശയാത്ര. ജർമിനിയിലെക്കായിരുന്നു ആദ്യയാത്ര. അവിടെ നിന്ന് റോമിലെത്തിയതിന് ശേഷം വത്തിക്കാനിലെത്തി മാർപാപ്പയെ കണ്ട് മടങ്ങിയ അന്നക്കുട്ടി പിന്നീട് നാല് തവണ കൂടി ജർമ്മനിയിലെത്തി. ജർമ്മനി കൂടാതെ ഫ്രാൻസ്, ഇറ്റലി, ഓസ്ട്രേലിയ, ഇസ്രയേൽ, എന്നീവടങ്ങളും സന്ദർശിച്ചിട്ടുണ്ട്. കേരള കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫ് തിരഞ്ഞെടുപ്പ് സമയത്ത് അന്നക്കുട്ടിയുടെ ചിരിക്കുന്ന ഫോട്ടോ വെച്ച് പ്രചാരണം നടത്തിയിരുന്നു. പി ജെ ജോസഫിന്റെ ആത്മകഥയിലും അന്നക്കുട്ടിയെ പരാമർശിച്ചിട്ടുണ്ട്.
Content Highlights: The traveling grandmother who gained fame through social media has passed away.