ഇടുക്കി: പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ മൂന്ന് യുവാക്കൾ അറസ്റ്റിൽ. പെരിഞ്ചാംകുട്ടി ചെമ്പകപ്പാറക്ക് സമീപമാണ് വെളളിയാഴ്ച രാത്രിയിലായിരുന്നു സംഭവം. ചെമ്പകപ്പാറ സ്വദേശി പുത്തന്‍ പറമ്പില്‍ സുമേഷ്, സഹോദരന്‍ സുനീഷ്, സുഹൃത്ത് ജിജോ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
പൊതുസ്ഥലത്ത് ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്തതിനെ തുടർന്നാണ് പ്രതികൾ പൊലീസിനെ ആക്രമിച്ചത്. പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥര്‍ മുരിക്കാശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. അറസ്റ്റിലായവർ മയക്കുമരുന്ന് കേസിലുള്‍പ്പെടെ പ്രതികളാണെന്ന് പൊലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Content Highlights: Three young people have been taken into custody for attacking police officers in Idukki.