ഇടുക്കി: കോടികുളത്ത് ക്രിസ്മസ് ദിനത്തിൽ ഡാൻസ് കളിക്കുന്ന പാപ്പാനിയെ പൊക്കി മോഷ്ടാക്കൾ. മിൽക്കി വൈറ്റ് ഐസ്ക്രീം യൂണിറ്റിന് മുന്നിൽ സ്ഥാപിച്ചിരുന്ന ഒരാൾ പൊക്കമുള്ള പാപ്പാനിയെ ആണ് രണ്ടംഗ സംഘം 'തട്ടി'കൊണ്ടുപോയത്. 18, 000 രൂപയുടെ പാപ്പാനിയാണ് മോഷണം പോയത്.
എല്ലാ ദിവസവും രാത്രി ഒമ്പതോടെയാണ് പാപ്പാനിയെ കടയ്ക്കുള്ളിലേക്ക് വെക്കാറുള്ളത്. ക്രിസ്മസ് ദിനത്തിൽ കട അവധിയായിരുന്നു. രാത്രി പതിവുപോലെ പാപ്പാനിയെ കടയ്ക്കുള്ളിൽ വെക്കാൻ പോയപ്പോഴാണ് മോഷ്ടിക്കപ്പെട്ടതായി കണ്ടെത്തിയത്. സെൻസർ ഉപയോഗിച്ച് പ്രവർത്തിക്കുന്ന പാപ്പാനിയാണ് മോഷ്ടിക്കപ്പെട്ടത്.
സംഭവത്തിന് പിന്നാലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ രണ്ട് പേർ പാപ്പാനിയെ എടുത്ത് കൊണ്ടുപോകുന്നതിൻ്റെ ദൃശ്യങ്ങൾ ലഭിച്ചിരുന്നു. ഇവർ മുഖം മറച്ചതിനാൽ മോഷ്ടിച്ചത് ആരാണെന്ന് കണ്ടെത്താനായിട്ടില്ല. സംഭവത്തിൽ ഉടമ കാളിയാർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
Content Highlight: Gang of two steals dancing santa claus worth 18k on christmas eve