ഭാഗ്യം..ഒഴിവായത് വലിയ ദുരന്തം; വാഗമണ്‍ റോഡില്‍ കൂറ്റന്‍ കല്ലുകള്‍ റോഡിലേക്ക് വീണു

കഴിഞ്ഞ മഴക്കാലത്തും സമാനരീതിയില്‍ വലിയ പാറ റോഡിലേക്ക് വീണിരുന്നു.

dot image

ഈരാറ്റുപേട്ട: വാഗമണ്‍ റോഡില്‍ കാരികാട് ടോപ്പിന് സമീപം മലമുകളില്‍ നിന്നും കൂറ്റന്‍ കല്ലുകള്‍ റോഡിലേക്ക് ഉരുണ്ടുവീണു. ഈ സമയത്ത് വാഹനങ്ങള്‍ ഒന്നും റോഡില്‍ ഇല്ലാതിരുന്നതിനാല്‍ വലിയ ദുരന്തമാണ് ഒഴിവായത്. താഴെക്ക് പതിച്ച കല്ലുകള്‍ പല കഷ്ണങ്ങളായി ചിതറി.

കാരികാട് ടോപ്പിന് താഴെ ഭാഗത്ത് കുറ്റിയാലപ്പുഴ റിസോര്‍ട്ടിന് സമീപത്താണ് സംഭവമുണ്ടായത്. കല്ലുകള്‍ വീണതിനാല്‍ സ്ഥലത്ത് ഏറെ നേരം ഗതാഗതം തടസപ്പെട്ടു. പിന്നീട് കല്ലുകള്‍ മാറ്റി ഗതാഗതം പുനസ്ഥാപിച്ചു.

കഴിഞ്ഞ മഴക്കാലത്തും സമാനരീതിയില്‍ വലിയ പാറ റോഡിലേക്ക് വീണിരുന്നു. വാഗമണ്‍ റോഡ് ദീര്‍ഘകാലം അടച്ചിട്ട് കല്ലുകള്‍ പൊട്ടിച്ച് മാറ്റിയാണ് വീതി കൂട്ടി നവീകരിച്ചത്. ഇതിന് ശേഷമാണ് പാറകള്‍ അടര്‍ന്നു വീഴുന്ന സംഭവം തുടര്‍ച്ചയായി ഉണ്ടാകുന്നത്.

Content Highlights: On Wagamon Road, huge stones fell on the road

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us