ഇടുക്കി : പോത്തിനെ കെട്ടിയ കയർ കാലിൽ കുരുങ്ങി വീണതിനെ തുടർന്ന് വയോധികന് ദാരുണാന്ത്യം. മുട്ടുകാട് സൊസൈറ്റിമേട് ഇടമറ്റത്തിൽ ഗോപി(64) യാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ടിനാണ് അപകടം നടന്നത്.
മേയൻ വിട്ട പോത്തിനെ അഴിച്ചുമാറ്റി കെട്ടുമ്പോൾ കയർ ഗോപിയുടെ കാലിൽ ചുറ്റിയാണ് അപകടം സംഭവിച്ചത്. പോത്ത് ഓടിയതോടെ കല്ലിൽ തല ഇടിച്ചു ഗോപി വീഴുകയായിരുന്നു. ഉടൻ തന്നെ അടിമാലിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Content Highlight : The foot got tangled in the rope that bound the buffalo; Elderly dies tragically in Idukki