നെടുങ്കണ്ടം: തൻ്റെ പിറന്നാൾ ദിനത്തിൽ സഹപാഠികള്‍ക്കും അധ്യാപകര്‍ക്കും 15,000 പച്ചക്കറി വിത്തുകള്‍ സമ്മാനിച്ച് മാതൃകയായി ഇടുക്കി നെടുങ്കണ്ടം സ്വദേശി ആദിശ്രീ. പിറന്നാൾ ദിനത്തിൽ പയർ, ചോളം വിത്തുകള്‍ നിറച്ച പാക്കറ്റുകളുമായാണ് ആദിശ്രീ സ്കൂളിൽ എത്തിയത്. സ്കൂളിലെ 615 വിദ്യാര്‍ത്ഥികള്‍ക്കും 25 അധ്യാപകര്‍ക്കും വിത്ത് നിറച്ച പായ്ക്കറ്റുകൾ നൽകി. നെടുങ്കണ്ടം പഞ്ചായത്ത് യു പി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയാണ് ആദിശ്രീ.
ചെറുപ്രായത്തില്‍ തന്നെ പൊതുസ്ഥലങ്ങളില്‍ അടക്കം വൃക്ഷത്തെകള്‍ നട്ട് പരിപാലിച്ച് പ്രകൃതിയെ ഏറെ സ്നേഹിക്കുന്ന ഈ കൊച്ചു മിടുക്കിയെ എല്ലാവരും പിന്തുണയ്ക്കുന്നുമുണ്ട്. നിരവധി പുരസ്കാരങ്ങളാണ് ഈ കൊച്ചു പ്രായത്തിൽ ആദിശ്രീക്ക് ലഭിച്ചിട്ടുള്ളത്.
ബംഗളൂരുവില്‍ നിന്നാണ് ആവശ്യമായ വിത്തുകള്‍ എത്തിച്ചത്. ഓരോ സുഹൃത്തിനും നല്‍കേണ്ട വിത്തുകള്‍ അച്ഛന് അനില്‍കുമാറിനൊപ്പം ചേര്‍ന്ന് ചെറിയ പേപ്പര്‍ പായ്ക്കറ്റുകളിലാക്കി. സ്കൂള്‍ പരിസരത്തും വിത്തുകള്‍ നട്ടു. മൂന്നാം പിറന്നാള്‍ ദിനത്തില്‍ അച്ഛൻ സമ്മാനിച്ച പ്ലാവിന് തൈനട്ടാണ് തുടക്കം. പിറന്നാള്‍ ദിനത്തിലും പരിസ്ഥിതി ദിനത്തിലും പാതയോരങ്ങളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ സമീപത്തും സ്വന്തം കൃഷിയിടത്തിലും മറ്റുമായി ഇതിനകം 1500 ലധികം തൈകള്‍ നട്ടിട്ടുണ്ട്. തൈകള്‍ വെറുതെ നട്ട് പോവുക മാത്രമല്ല, അവയെ വെള്ളവും വളവും നല്കി പരിപാലിക്കണമെന്നും ആദിശ്രീ കൂട്ടുകാരോട് പറഞ്ഞു.
Content Highlights: A native of Nedunkandam, Idukki set an example by gifting 15,000 green cabbage seeds to his classmates and teachers on his birthday. Dishri. Adisree, a class 5 student of Nedunkandam Panchayat UP School