വയറിളക്കത്തിന് ചികിത്സ തേടി, പിന്നാലെ അവശൻ; 12കാരൻ മരിച്ചു

സംഭവത്തിൽ വണ്ടന്‍മേട് പൊലീസ് കേസ് എടുത്തു

dot image

ഇടുക്കി: വയറിളക്കത്തെ തുടർന്ന് ആശുപത്രിയിൽ നിന്ന് ചികിത്സ കഴിഞ്ഞ് വീട്ടിലെത്തിയ ബാലൻ മരിച്ചു. ഇടുക്കി വലിയതോവാള കല്ലടയില്‍ വിനോദിന്റെ മകന്‍ റൂബന്‍ (12) ആണ് മരിച്ചത്.

വയറിളക്കത്തെ തുടർന്ന് ഇന്ന് രാവിലെയാണ് റൂബനെ ഇരട്ടയാറിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ചികിത്സയ്ക്ക് ശേഷം വൈകിട്ടോടെ വീട്ടിൽ തിരിച്ചെത്തി. ആശുപത്രിയിൽ നിന്ന് മടങ്ങിയെത്തിയപ്പോൾ മുതൽ കുട്ടിക്ക് അവശതയുണ്ടായിരുന്നു. തുടർന്ന് കുട്ടിയെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ വൈകാതെ മരണം സംഭവിക്കുകയായിരുന്നു. കുട്ടിയുടെ മരണത്തിൽ വണ്ടന്‍മേട് പൊലീസ് കേസ് എടുത്തു.

Content highlight- Tired boy went to the hospital for treatment of diarrhea and after returning, the child died

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us