അയൽ വീട്ടിൽ നിന്ന് 9.5 പവൻ സ്വർണം കവർന്നു; പണയം വെച്ച് 4 ലക്ഷം രൂപ വാങ്ങി; ഇടുക്കിയിൽ അമ്മയും മകനും അറസ്റ്റിൽ

ഇടുക്കിയില്‍ വിവിധ സ്ഥലങ്ങളിലായി ഇവർ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു

dot image

ഇടുക്കി: അയൽ വീട്ടിൽ നിന്ന് സ്വർണം കവർന്ന അമ്മയും മകനും അറസ്റ്റിൽ. തമിഴ്നാട് സ്വദേശികളായ മുരുകേശ്വരി രമേശ് , മകന്‍ ശരണ്‍കുമാര്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വീട്ടുകാർ ആശുപത്രി ആവശ്യത്തിനായി പുറത്ത് പോയ സമയത്തായിരുന്നു മോഷണം. ഇവ‍ർ 9.5 പവന്‍ സ്വര്‍ണമാണ് മോഷ്ടിച്ചത്. ഇടുക്കിയില്‍ വിവിധ സ്ഥലങ്ങളിലായി ഇവർ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു.

ആശുപത്രി ആവശ്യത്തിനായി അയൽ വീട്ടുകാർ ജനുവരി 23-നാണ് വീട്ടിൽ നിന്ന് പോയത്. ഫെബ്രുവരി രണ്ടിന് വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണം മോഷണം പോയ കാര്യം മനസിലാക്കുന്നത്. പിന്നാലെ കട്ടപ്പന പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.

വീട്ടുകാര്‍ പുറത്തുപോവുമ്പോള്‍ താക്കോല്‍ ഒളിപ്പിച്ചു വെക്കുന്ന സ്ഥലം മനസിലാക്കിയ പ്രതികള്‍ സ്വര്‍ണം കൈക്കലാക്കുകയായിരുന്നുവെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. പ്രതികൾ സ്വർണം നെടുങ്കണ്ടത്തെ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ പണയം വെച്ച് നാല് ലക്ഷം രൂപ കൈക്കലാക്കിയതായും പൊലീസ് കണ്ടെത്തിയിരുന്നു

Content Highlights: Mother and son arrested for stealing gold from neighboring house

dot image
To advertise here,contact us
dot image