
ഇടുക്കി: ആനയിറങ്കൽ ഡാമിൽ കുളിക്കാനിറങ്ങി കാണാതായവരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. രാജകുമാരി പഞ്ചായത്ത് അംഗം മഞ്ഞക്കുഴി സ്വദേശി ജയ്‌സൺ തച്ചമറ്റത്തിലിന്റെ മൃതദേഹമാണ് കിട്ടിയത്. ഫയർഫോഴ്സിന്റെയും പ്രദേശവാസികളുടെയും സംയുക്ത തിരച്ചിലിലാണ് മൃതദേഹം ലഭിച്ചത്.
മോളേകുടി സ്വദേശി ബിജുവിനായുള്ള തിരച്ചിൽ തുടരുകയാണ്. കുളിക്കാൻ ഇറങ്ങിയപ്പോൾ ഇരുവരും മുങ്ങി പോയെന്നാണ് സംശയിക്കുന്നത്. ഇന്നലെ വൈകിട്ട് മുതലാണ് ഇരുവരെയും കാണാതായത്. ഡാമിന്റെ സമീപത്ത് പരിശോധന നടത്തിയതിന്റെ അടിസ്ഥാനത്തിൽ ഇരുവരുടെയും ഫോണും ചെരുപ്പും വാഹനവും കണ്ടെത്തിയിരുന്നു.
Content Highlights: man died in anayirankal dam