
കോഴിക്കോട് : താമരശ്ശേരിചുരം ചിപ്പിലിത്തോടിന് സമീപം പിക്കപ്പ് വാനും ലോറിയും ട്രാവലറും കൂട്ടിയിടിച്ച് അപകടം. നാല് പേർക്ക് പരിക്കേറ്റു. പരിക്കേറ്റ ഡ്രൈവർമാരായ അബദുൽ ഹക്കിം, കാസിം എന്നിവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റ് രണ്ടുപേരുടെ പരിക്ക് സാരമുള്ളതല്ല.
മഞ്ചേരിയിൽ നിന്നും മൈസൂരിലേക്ക് പച്ചക്കറി എടുക്കാൻ പോയവരാണ് പിക്കപ്പിൽ ഉണ്ടായിരുന്നത്. ചുരം കയറുകയായിരുന്ന ലോറി പിന്നിലേക്ക് നീങ്ങി പിക്കപ്പിൽ ഇടിക്കുകയും, പിക്കപ്പ് പിന്നാലെ വന്ന ട്രാവല്ലറിൽ ഇടിക്കുകയുമായിരുന്നു. പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
content highlights : Road accident near Thamarasserychuram; pickup van, lorry and traveler collide