
ഇടുക്കി: നെടുങ്കണ്ടത്ത് പെരുന്തേനീച്ചയുടെ കുത്തേറ്റ് ചികിത്സയിലിരിക്കെ ഗൃഹനാഥൻ മരിച്ചു. ആട്ടുപാറ സ്വദേശി സുബ്രഹ്മണി (69) ആണ് ഇന്ന് രാവിലെ നാലുമണിയോടെ മരിച്ചത്. ഈ മാസം ഒന്നിനായിരുന്നു സുബ്രഹ്മണിക്ക് പെരുന്തേനീച്ചകളുടെ കുത്തേറ്റത്. ഗുരുതരമായി കുത്തേറ്റ സുബ്രഹ്മണി ബോധരഹിതനായി നിലത്തുവീണു. ഇദ്ദേഹത്തെ രക്ഷിക്കാൻ ശ്രമിച്ച മറ്റ് നാലുപേർക്കും കുത്തേറ്റിരുന്നു. പ്രാഥമിക ചികിത്സയോടെ ഇവരുടെ നില പൂർവ്വസ്ഥിതിയിലായി.
എന്നാൽ സുബ്രഹ്മണിയെ ആദ്യം നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തമിഴ്നാട്ടിലെ വിവിധ ആശുപത്രികളിലും പ്രവേശിപ്പിക്കുകയായിരുന്നു. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.
Content Highlights: man died in bee attack at idukki