
ഇടുക്കി: നെടുങ്കണ്ടത്ത് വഴിയരികിൽ നിർത്തിയിട്ടിരുന്ന കാറിന് മുകളിലേക്ക് മരവും വൈദ്യുത പോസ്റ്റും വീണു. കോമ്പയർ-ഉടുമ്പൻചോല റോഡിൽ ബോജൻ കമ്പനിക്ക് സമീപം ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടുകൂടിയായിരുന്നു സംഭവം.
റോഡരികിൽ നിന്ന വൻമരം കടപുഴകി വീഴുകയായിരുന്നു. സമീപത്തുണ്ടായിരുന്ന വൈദ്യുതി ലൈനിലേക്ക് മരം വീണതിനെ തുടർന്ന് ഇലക്ട്രിക് പോസ്റ്റ് കാറിന് മുകളിലേക്ക് പതിക്കുകയായിരുന്നു.
നെടുങ്കണ്ടം സ്വദേശി പുതുവിളാക്കൽ സിനോജിന്റെ കാറിനാണ് കേടുപാട് സംഭവിച്ചത്. കാർ നിർത്തി സിനോജ് കൃഷിയിടത്തിലേക്ക് പോയതിന് തൊട്ടുപിന്നാലെയാണ് മരം കടപുഴകി വീണത്. ഇതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. നാട്ടുകാരുടെ നേതൃത്വത്തിൽ മരം മുറിച്ച് മാറ്റുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ഒരു മണിക്കൂറോളം മേഖലയിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടു.
Content Highlights: tree fell on a car parked on the side of the road at idukki