അമ്മയില്ലാത്ത സമയം നോക്കി മകൾക്ക് നേരെ ലൈംഗികാതിക്രമം, പിതാവിന് 17 വർഷം തടവും ഒന്നര ലക്ഷം രൂപ പിഴയും

ഇതിന് മുൻപും കുട്ടിയോട് ഇയാൾ മോശമായി പെരുമാറിയിട്ടുണ്ടെന്നാണ് മൊഴി

dot image

കട്ടപ്പന: മകളോട് ലൈം​ഗികാതിക്രമം നടത്തിയ പിതാവിന് 17 വർഷം തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ. പൈനാവ് അതിവേ​ഗ കോടതിയാണ് ശിക്ഷ വിധിച്ചത്. ഇടുക്കി പൂമാല സ്വദേശിയായ 41 കാരനെതിരെയാണ് കേസ്. വീട്ടിൽ കുട്ടിയുടെ അമ്മ ഇല്ലാത്ത സമയത്താണ് ഇയാൾ പെൺകുട്ടിക്ക് നേരെ ലൈം​ഗികാതിക്രമം നടത്തിയത്.

2022 ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പെൺകുട്ടിയുടെ അമ്മ കുട്ടിയെയും അനുജത്തിയെയും വീട്ടിലാക്കി അയൽക്കൂട്ടത്തിന് പോയ സമയം കുട്ടിയെ മുറയിലേക്ക് വിളിച്ച് ഇയാൾ കടന്നു പിടിക്കുകയായിരുന്നു. ഇതിന് മുൻപും കുട്ടിയോട് ഇയാൾ മോശമായി പെരുമാറിയിട്ടുണ്ടെന്നാണ് മൊഴി.

ഒരു ദിവസം കുട്ടി ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് പോകാൻ മടിച്ച് നിൽകുന്നത് കണ്ട് കൂട്ടുകാരിയാണ് കാര്യം ചോദിച്ച് മനസ്സിലാക്കുന്നത്. പിന്നാലെ കുട്ടിയുടെ സുഹൃത്താണ് വിവരം സ്കൂളിലും വീട്ടിലും അറിയിച്ചത്. പിന്നാലെ പൊലീസ് കേസെടുക്കുകയായിരുന്നു. കേസ് നടക്കുന്നതിനിടയിൽ കുട്ടിയുടെ അമ്മ കൂറുമാറിയ സാഹചര്യം വെല്ലുവിളിയായിരുന്നു.

Content Highlights- Father sentenced to 17 years in prison and fined Rs. 1.5 lakh for sexually assaulting daughter while mother was away

dot image
To advertise here,contact us
dot image